Society Today
Breaking News

കൊച്ചി: ദുബായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2023 ജനുവരി മുതല്‍ ജൂണ്‍ വരെ 8.55 ദശലക്ഷം അന്തര്‍ദ്ദേശീയ സന്ദര്‍ശകരാണ് ദുബായ് സന്ദര്‍ശിച്ചത്. 2019 ലെ കോവിഡിന് മുന്‍പുള്ള 8.36 ദശലക്ഷം സഞ്ചാരികള്‍ എന്നതു ഈ വര്ഷം ദുബായ് മറികടന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് നഗരം ക്രമാനുഗതമായി മുന്നേറുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ റെക്കോഡ് പ്രകടനം ദുബായ് ഇക്കണോമിക് അജണ്ട ഡി33 ന്റെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് നഗരത്തെ കൂടുതല്‍ അടുപ്പിക്കുന്നു.

നഗരത്തിലെ ഹോട്ടലുകള്‍ ഒക്യുപന്‍സി, എഡിആര്‍ , റിവ്പിഎആര്‍, ഒക്യുപൈഡ് റൂം നൈറ്റ്‌സ്, അതിഥികളുടെ താമസത്തിന്റെ ദൈര്‍ഘ്യം എന്നിവയില്‍ കോവിഡിന് മുന്‍പുള്ള കണക്കുകളെ മറികടക്കുകയും ആഗോള സഞ്ചാരികള്‍ക്കുള്ള ആദ്യ ചോയ്‌സ് ലക്ഷ്യസ്ഥാനമായി തുടരാന്‍ നഗരത്തെ സഹായിക്കുകയും ചെയ്യുന്നു. 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ ദുബായുടെ 78% ശരാശരി ഹോട്ടല്‍ താമസം  ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബായ് ഇക്കണോമിക് അജണ്ട ഡി 33, ലോകത്തെ നഗര സമ്പദ്വ്യവസ്ഥകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വച്ച്  ഏറ്റവും മികച്ച നഗരമെന്ന പദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുള്ള ഒരു പുതിയ പാതയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. 

ദുബായുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്തംഭമെന്ന നിലയില്‍, ടൂറിസം മേഖല അതിന്റെ ഭാവി അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് തുടരും. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

Top